കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ 2015 ഏപ്രില്‍-മേയ് മാസങ്ങളില്‍  നടത്തുന്ന സര്‍ഗ്ഗവസന്തം 2015 ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്തുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.
കഥ, കവിത, ചിത്രരചന, നാടകം, മാധ്യമം, പരിസ്ഥിതി, ചലച്ചിത്രം എന്നീ വിഷയങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പരമാവധി 50 കുട്ടികള്‍ക്കു മാത്രമാണ് ഓരോ ക്യാമ്പിലും പ്രവേശനം. പരിസ്ഥിതിക്യാമ്പില്‍ 35 പേര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ല/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള കുട്ടികള്‍ക്ക്  http://ksicl.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അറിയിച്ചു. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുമ്പോള്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ പരിഗണിക്കുകയുള്ളൂ. അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 25.  പ്രവേശനം സൗജന്യമാണ്. ഓരോ ക്യാമ്പും നടക്കുന്ന ജില്ല, തീയതി എന്നിവ പിന്നീട് പ്രഖ്യാപിക്കും.
  കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്   ഡോ. അജിത്‌കുമാര്‍ ജി       വില 180രൂപ     കൂടുതല്‍ വിവരത്തിന് ഇവിടെ അമര്‍ത്തുക     രചന ഡോ. അജിത്‌കുമാര്‍ ജി  ഡിസൈന്‍ ഡോ. അജിത്‌കുമാര്‍ ജി  എഡിറ്റര്‍ ഡോ. രാധിക സി നായര്‍  പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്  വലിപ്പം ക്രൗണ്‍ 1/4  പേജുകള്‍ 136  ISBN 978-93-87136-55-7  പ്രസിദ്ധീകരിച്ച വര്‍ഷം 2019      
Comments
Post a Comment