Skip to main content

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്.
2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്.


പുരസ്‌കൃതര്‍
ശ്രീ ശ്രീധരനുണ്ണി രചിച്ച 'മഞ്ഞക്കിളികള്‍' ആണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. ബാലസാഹിതീ പ്രകാശന്‍ പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍, ശൈശവത്തിന്റെ നിഷ്‌കളങ്കതയും ബാല്യത്തിന്റെ നൈര്‍മല്യവും കോര്‍ത്തിണക്കിയ 34 കവിതകളാണുള്ളത്.
മികച്ച നാടകത്തിനുള്ള ഏബ്രഹാം ജോസഫ് പുരസ്‌കാരത്തിന് ശ്രീ കീഴാര്‍ മുരളിയെ അര്‍ഹനാക്കിയത് 'അംബേദ്കര്‍' എന്ന നാടകമാണ്. ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര്‍ അംബേദ്കറുടെ ജീവചരിത്രത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയുടെ പ്രസാധകര്‍ ചിന്ത പബ്ലിഷേഴ്‌സ് ആണ്.
ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന മനോഹരങ്ങളായ സംഭവപരമ്പരകള്‍ നിറഞ്ഞ 'അങ്ങനെ ഒരു മാമ്പഴക്കാലം' എന്ന കൃതി രചിച്ച ശ്രീ അജോയ്കുമാര്‍ എം.എസിനാണ് പുരസ്‌കാരം ലഭിച്ചത്. പരിധി പബ്ലിക്കേഷന്‍ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'ബഹിരാകാശത്തേക്കൊരു യാത്ര' എന്ന കൃതിയാണ് ശ്രീ. ജി.എസ് ഉണ്ണിക്കൃഷ്ണന്‍ നായരെ ശാസ്ത്രവിഭാഗത്തിലെ മികച്ച പുസ്തകത്തിനുള്ള പി.ടി ഭാസ്‌കരപ്പണിക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സൗരയൂഥങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമിടയിലൂടെ പറന്നു നടക്കുക എന്നത് ഒരുകാലത്തു നമുക്കു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ചാണ് ഈ കൃതിയിലൂടെ ശ്രീ. ജി. എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പ്രതിപാദിക്കുന്നത്.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'അന്യം നിന്ന ജീവികള്‍' എന്ന കൃതിയാണ് ശ്രീമതി എസ് ശാന്തിയെ വൈജ്ഞാനിക വിഭാഗത്തിനുള്ള പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള വിവരണവും അവയെ രക്ഷിക്കണമെന്ന ഒരു ആഹ്വാനവുമാണ് ഈ കൃതി.
നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ പൊരുതി, അവരെ ആധുനിക ജീവിതത്തിലേക്കു നയിച്ച 'വി.ടി. ഭട്ടതിരിപ്പാടി'ന്റെ ജീവചരിത്രം തയ്യാറാക്കിയ ശ്രീ നീലനാണ് ജീവചരിത്ര വിഭാഗത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ലോകബാലകഥകള്‍' എന്ന കൃതിയാണ് ഡോ. കെ. ശ്രീകുമാറിന് മികച്ച പുനരാഖ്യാനത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ലോകമെമ്പാടുമുള്ള നിരവധി കുട്ടികളെ വളരെയേറെ ആകര്‍ഷിച്ച 25 ബാലകഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച് ശ്രീമതി ജെ ദേവിക പുനരാവിഷ്‌കരിച്ച
'മാടപ്രാവിന്റെ മുട്ട കളഞ്ഞുപോയ കഥ' എന്ന പുസ്തകത്തിന്റെ ചിത്രീകരണം നിര്‍വഹിച്ച
ശ്രീ കെ.പി. മുരളീധരനാണ് ചിത്രീകരണ വിഭാഗത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
ശ്രീ.കെ.ബി. ജനാര്‍ദ്ദനന്‍ പുനരാഖ്യാനം ചെയ്ത 'ആനയും തയ്യല്‍ക്കാരനും' എന്ന പുസ്തകമാണ് മികച്ച ചിത്രപുസ്തകമായി തെരഞ്ഞടുത്തത്. ഈ ചിത്രപുസ്തകം തയ്യാറാക്കിയതിനാണ് ശ്രീ. ദേവപ്രകാശ് പുരസ്‌കാരത്തിന് അര്‍ഹനായത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പ്രസാധകര്‍.
മികച്ച പ്രൊഡക്ഷന്‍/ഡിസൈന്‍ വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചത് സി.സുശാന്ത് രചിച്ച 'കേരളത്തിലെ സാധാരണ പക്ഷികള്‍' എന്ന കൃതിയാണ്. പക്ഷിനിരീക്ഷണത്തെക്കുറിച്ചുള്ള ഈ ഫീല്‍ഡ്‌ഗൈഡ് പ്രസിദ്ധീകരിച്ചത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ്.
ഈ മാസം 11-ാം തീയതി കോട്ടയം ദര്‍ശന ആഡിറ്റോറിയത്തില്‍വച്ച്  ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന 150 പുസ്തകങ്ങളുടെ പ്രകാശനത്തോടൊപ്പം പുരസ്‌കാര സമര്‍പ്പണം നടക്കും. ബഹു. ധനകാര്യമന്ത്രി കെ.എം.മാണിയാണ് പുരസ്‌കാര സമര്‍പ്പണം നടത്തുന്നത്.

Comments

Popular posts from this blog

സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം സര്‍ഗ്ഗവസന്തം 2014 കവിത, ചിത്രരചന എന്നീ ക്യാമ്പുകള്‍ മാര്‍ച്ച് 31, ഏപ്രില്‍ 1,2 എന്നീ തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. അപേക്ഷിക്കുന്നവര്‍ മാര്‍ച്ച് 25 നു മുന്‍പ് അപേക്ഷിക്കണം.
സര്‍ഗ്ഗവസന്തം ഓണ്‍ലൈന്‍ അപേക്ഷാഫോം - http://goo.gl/rB2b2V

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിന് അവധിക്കാലത്ത് 'സര്‍ഗവസന്തം 2014' എന്ന പേരില്‍ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
കഥ,
കവിത,
നാടകം,
മാധ്യമപ്രവര്‍ത്തനം,
ചലച്ചിത്രം,
ചിത്രകല,
പരിസ്ഥിതി
എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 10 വയസ്സിനും 16 വയസ്സിനുമിടയില്‍ പ്രായമുള്ള സ്‌കൂള്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഏപ്രില്‍ -മേയ് മാസങ്ങളില്‍ നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ മാര്‍ച്ച് 25 ന് മുമ്പ് ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തില്‍ ബയോഡ…

2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു.

2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു. 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളാണ് ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. 10,000/- രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

1. കഥ/നോവല്‍
2. കവിത
3. നാടകം
4. തര്‍ജമ/നാടോടിക്കഥ/പുരാണ-ഇതിഹാസ-പുനരാഖ്യാനം
5. ശാസ്ത്രം
6. വൈജ്ഞാനികം (ശാസ്ത്രം ഒഴികെ)
7. ജീവചരിത്രം/ആത്മകഥ
8. ചിത്രീകരണം
9. ചിത്രപുസ്തകം
10. പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍

എന്നിങ്ങനെ 10 വിഭാഗങ്ങളിലായി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കും കൃതികള്‍ അയയ്ക്കാം.
എഴുത്തുകാര്‍ക്കും, പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. പുസ്തകങ്ങളുടെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹി…