കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ 2015 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്തുന്ന സര്‍ഗ്ഗവസന്തം 2015 ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്തുവയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. കഥ, കവിത, ചിത്രരചന, നാടകം, മാധ്യമം, പരിസ്ഥിതി, ചലച്ചിത്രം എന്നീ വിഷയങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പരമാവധി 50 കുട്ടികള്‍ക്കു മാത്രമാണ് ഓരോ ക്യാമ്പിലും പ്രവേശനം. പരിസ്ഥിതിക്യാമ്പില്‍ 35 പേര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ല/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള കുട്ടികള്‍ക്ക് http://ksicl.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അറിയിച്ചു. ഒന്നില്‍ക്കൂടുതല്‍ ക്യാമ്പുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുമ്പോള്‍ ഓരോ ക്യാമ്പിനും വെവ്വേറെ അപേക്ഷ അയക്കേണ്ടതാണ്. മറ്റു ക്യാമ്പുകളില്‍ ആവശ്യത്തിനു കുട്ടികളില്ലാത്ത സാഹചര്യത്തില്‍ മാത്രമേ രണ്ടാമത്തെ അപേക്ഷ
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി പുസ്തകങ്ങളും മാസികയും അച്ചടിക്കുന്ന സര്‍ക്കാര്‍ മേഖലയിലുള്ള ഏക സ്ഥാപനമാണ്. തിരുവനന്തപുരമാണ് ആസ്ഥാനം.