Skip to main content

2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു.

2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2012 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചുകൊള്ളുന്നു. 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളാണ് ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. 10,000/- രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

1. കഥ/നോവല്‍
2. കവിത
3. നാടകം
4. തര്‍ജമ/നാടോടിക്കഥ/പുരാണ-ഇതിഹാസ-പുനരാഖ്യാനം
5. ശാസ്ത്രം
6. വൈജ്ഞാനികം (ശാസ്ത്രം ഒഴികെ)
7. ജീവചരിത്രം/ആത്മകഥ
8. ചിത്രീകരണം
9. ചിത്രപുസ്തകം
10. പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍

എന്നിങ്ങനെ 10 വിഭാഗങ്ങളിലായി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കും കൃതികള്‍ അയയ്ക്കാം.
എഴുത്തുകാര്‍ക്കും, പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. പുസ്തകങ്ങളുടെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍ 31-12-2012 ന് മുമ്പായി ലഭിക്കേണ്ടതാണ്.


പ്രൊഫ തുമ്പമണ്‍ തോമസ്
ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്)

Comments

Popular posts from this blog

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക്

കരിക്കട്ടയിൽ നിന്ന് എണ്ണച്ചായത്തിലേക്ക് ഡോ. അജിത്‌കുമാര്‍ ജി വില 180രൂപ കൂടുതല്‍ വിവരത്തിന് ഇവിടെ അമര്‍ത്തുക രചന ഡോ. അജിത്‌കുമാര്‍ ജി ഡിസൈന്‍ ഡോ. അജിത്‌കുമാര്‍ ജി എഡിറ്റര്‍ ഡോ. രാധിക സി നായര്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ക്രൗണ്‍ 1/4 പേജുകള്‍ 136 ISBN 978-93-87136-55-7 പ്രസിദ്ധീകരിച്ച വര്‍ഷം 2019

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്. 2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. പുരസ്‌കൃതര്‍ ശ്രീ ശ്രീധരനുണ്ണി രചിച്ച ' മഞ...

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ്

കുട്ടിക്കാഴ്ചകള്‍ @ ലക്ഷദ്വീപ് അനിത എസ് വില 110 രൂപ പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ രചന അനിത എസ് ഡിസൈന്‍ മിഥുന്‍ കവര്‍ ഡിസൈന്‍ വിഷ്ണു പി എസ് എഡിറ്റര്‍ സെലിന്‍ ജെ എന്‍ പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ് വലിപ്പം ഡിമൈ 1/4 പേജുകള്‍ 86 ISBN 978-81-8494-088-6 പ്രസിദ്ധീകരിച്ച വര്‍ഷം 2010, 2019