Skip to main content

സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സര്‍ഗ്ഗവസന്തം 2014 ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സര്‍ഗ്ഗവസന്തം 2014 കവിത, ചിത്രരചന എന്നീ ക്യാമ്പുകള്‍ മാര്‍ച്ച് 31, ഏപ്രില്‍ 1,2 എന്നീ തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. അപേക്ഷിക്കുന്നവര്‍ മാര്‍ച്ച് 25 നു മുന്‍പ് അപേക്ഷിക്കണം.

സര്‍ഗ്ഗവസന്തം ഓണ്‍ലൈന്‍ അപേക്ഷാഫോം - http://goo.gl/rB2b2V

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിന് അവധിക്കാലത്ത് 'സര്‍ഗവസന്തം 2014' എന്ന പേരില്‍ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
കഥ,
കവിത,
നാടകം,
മാധ്യമപ്രവര്‍ത്തനം,
ചലച്ചിത്രം,
ചിത്രകല,
പരിസ്ഥിതി
എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 10 വയസ്സിനും 16 വയസ്സിനുമിടയില്‍ പ്രായമുള്ള സ്‌കൂള്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഏപ്രില്‍ -മേയ് മാസങ്ങളില്‍ നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ മാര്‍ച്ച് 25 ന് മുമ്പ് ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തില്‍ ബയോഡാറ്റ, ഫോട്ടോ, ഏതു ക്യാമ്പിലാണ് പങ്കെടുക്കാന്‍ താത്പര്യം എന്നിവ കാണിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പ് നടക്കുന്ന സ്ഥലവും തീയതിയും പിന്നീട് അറിയിക്കും. director@ksicl.org എന്ന ഇ മെയില്‍ വിലാസത്തിലും http://ksicl.org/ എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാമെന്ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ അറിയിച്ചു.

സര്‍ഗ്ഗവസന്തം ഓണ്‍ലൈന്‍ അപേക്ഷാഫോം - http://goo.gl/rB2b2V

Comments