Skip to main content

Posts

Showing posts from May, 2012

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2011ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു 2011ലെ  ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്‌കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്‌കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്‌കാരവും വര്‍ഷംതോറും നല്കുന്നുണ്ട്. 2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിച്ചത്. പുരസ്‌കൃതര്‍ ശ്രീ ശ്രീധരനുണ്ണി രചിച്ച ' മഞ